sajith_rv's profile picture. നിശബ്ദത ഭാഷയാക്കി ഓർമ്മകളെ വിപ്ലവവൽക്കരിക്കുന്നവൻ....!!

അപ്പു

@sajith_rv

നിശബ്ദത ഭാഷയാക്കി ഓർമ്മകളെ വിപ്ലവവൽക്കരിക്കുന്നവൻ....!!

മറന്നെന്ന് ചൊല്ലി തീരമെത്രതളർന്നാലും, ഒടുവിലെ തിരയും കാത്ത് ഞാനിവിടുണ്ടാകും!


അനന്തമായ ഒരു ആകാശമുണ്ടായിട്ടും നിന്റെ ഓർമയുടെ നൂലറ്റങ്ങളിൽ പാട്ടമായിങ്ങനെ അലയുന്നതാണെന്റെ ദുഃഖം.... !


പൂമ്പാറ്റയുടെ വിശപ്പിനെ പ്രണയമെന്നു കരുതിയ ഒരു പൂവുണ്ടായിരുന്നു....


അമ്മ വിശപ്പില്ല എന്ന് കള്ളം പറഞ്ഞ് ഒഴിഞ്ഞ ചോറ്റുകലം കഴുകുന്നത് കണ്ടിട്ടാവണം അച്ഛൻ ചോറിൽ നിന്ന് കല്ല്കിട്ടി എന്ന് പറഞ്ഞ് പകുതി ബാക്കി വച്ച് എണീറ്റു പോയത്...!


പെണ്ണ് പെണ്ണിനെ സ്വയം നഷ്ടപ്പെടുത്തുമ്പോൾ പെണ്ണ് പെണ്ണല്ലാതാകുന്നു.. അഴിഞ്ഞാട്ടക്കാരിയാകുന്നു...


വരും ജന്മത്തിൽ നീ മഴയാകുമെങ്കിൽ... പൂവായി ജനിച്ചിടാം ഞാൻ.. ! അത്രമേൽ നിൻ ചുംബനങ്ങളേറ്റുവേണമെനിക്ക് മരിക്കുവാൻ..! 💕


ടൂത്ത്പേസ്റ്റിൽ ഉപ്പ്, ഷാംപൂവിൽ പ്രോട്ടീൻ, സോപ്പിൽ പാലും ബദാമും... ഭക്ഷണത്തിലോ..? കീടനാശിനി !


ഇനിയെങ്കിലും നീയൊന്നറിയണം, അവസാനമെഴുതിയ കവിതയുടെ ഞരമ്പിൽത്തന്നെയാണ് ഞാനന്ന് ആത്മാഹൂതി ചെയ്തതും...


കന്യകയുടെ വീർത്ത വയറിൽ നോക്കി ദൈവം പറഞ്ഞു ; മകളുടെ വിശപ്പടങ്ങിയില്ലേ?? കന്യക ; വിശപ്പടങ്ങിയതല്ല ദൈവേ... 'ബിഷപ്പ'ടങ്ങാത്തതാണ്... ! 😑


ഇനി തിരികെവരാതെയിരിക്കട്ടെ... മറന്നുവച്ച പ്രണയത്തിന്റെ പാഥേയം മറ്റൊരാൾ കടം കൊണ്ടെന്നതും അറിയാതെയിരിക്കട്ടെ... !


നേര് മാത്രം പറയേണ്ട കണ്ണാടി പോലും നുണയല്ലേ പറയുന്നത്.. ഇടം വലമായും വലം ഇടമായും... !


'ഇന്ദുലേഖ' എന്ന് പേരുള്ള പെണ്ണിനെ പ്രേമിക്കണം.. ഇന്ദുലേഖ "തേച്ചാൽ" കഷണ്ടി വരില്ലത്രേ... !


വിഷൂന് ദിലീപിന് വീട്ടിൽ പടക്കം വാങ്ങിക്കേണ്ട ആവശ്യം ഇല്ല... ഇതന്നെ ധാരാളം...! #KammaraSambhavam


ഒരു പക്ഷെ സീതയായിരിക്കും ഏറ്റവും ഭാഗ്യം ചെയ്ത സ്ത്രീ.. അവളെ തട്ടിക്കൊണ്ടു പോയത് 'രാമഭക്തർ' ആയിരുന്നില്ല... !


ആർത്തവത്തിനേ ഉള്ളൂ, ബലാത്സംഗത്തിന് അയിത്തമില്ല... !


അന്നെനിക്ക് 'വഴിതെറ്റി'യത് കൊണ്ടാവണം ഇന്നീ പുതുവഴി ഉണ്ടായത്... !!


പറയാതെ പോയ പ്രണയം. പെറ്റുകൂട്ടിയ മക്കള് ചുറ്റും നിന്ന് മാമാന്ന് വിളിക്കുന്നത് കേൾക്കുമ്പോ ചങ്ക്ന്ന് കുലുങ്ങുന്ന ഒരു കുലുക്കമുണ്ടല്ലോ.. എന്റെ സാറേ...!


കോശങ്ങളിൽ ഇപ്പോഴും അവളുടെ വേരുകളാണ്.. വെള്ളമൊഴിക്കുന്നില്ല ഞാൻ, പകരം ഉണങ്ങിയ മണ്ണിട്ടു മൂടുന്നു... !


സഖീ.., ആയിരം 'ചെമ്പനീർ' പൂക്കൾക്കിടയിൽ നമ്മൾ അടയാളപ്പെടുത്താതെ പോയ ചെമ്പരത്തികളൊരിക്കൽ പ്രണയത്തിന്റെ അടയാളമാവും.. !


ഈ ഋതുക്കളുമെന്നെ കൈയ്യൊഴിയുമ്പോൾ എനിക്കെന്റെ വേരിൽ വസന്തം പൊടിച്ച് പ്രതികാരം ചെയ്യണം... !


Loading...

Something went wrong.


Something went wrong.